കായലോളങ്ങൾക്കൊപ്പം വീണ്ടും സഞ്ചാരികളുടെ യാത്ര. 3 മാസമായി സഞ്ചാരികൾ കായൽ യാത്രയ്ക്ക് എത്തിയിരുന്നില്ല.
ലോക്ഡൗൺ ഇളവിനെത്തുടർന്നു കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വിനോദസഞ്ചാരികൾ കായൽ യാത്രയ്ക്ക് എത്തിത്തുടങ്ങിയത്.
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണു സഞ്ചാരികളെ കായൽ യാത്രയ്ക്കു കൊണ്ടുപോകുന്നത്.
കോവിഡിന്റെ സാഹചര്യത്തിൽ വിദേശികളും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരും എത്താത്തതിനാൽ സംസ്ഥാനത്തുള്ള സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളാണു ശിക്കാര വള്ളക്കാരും നടപ്പാക്കുന്നത്….